ഇംഗ്ലണ്ടിന്റെ പരിശീലകൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങി എത്തുന്നു

ഇംഗ്ലണ്ടിന് കന്നി ലോകക്കപ്പ് നേടി കൊടുത്ത പരിശീലകൻ ട്രെവര്‍ ബെയ്‌ലിസ് വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായി എത്തുന്നു.ഒപ്പം ബാറ്റിംഗ് കോച്ചായി ബ്രണ്ടൻ മക്കെല്ലവും ടീമിന്റെ ഭാഗമാകുന്നു.നിലവിലെ മുഖ്യ പരിശീലകന്‍ ജാക്വിസ് കാല്ലിസ്, അസിസ്റ്റന്റ് കോച്ച്‌ സൈമണ്‍ കാറ്റിച്ച്‌ എന്നിവരുടെ കരാര്‍ അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

രണ്ടാം തവണയാണ് ബെയ്‌ലിസ് ടീമിന്റെ പരിശീലകനാകുന്നത് നേരത്തെ 2012 മുതല്‍ 15 വരെ ട്രെവറിന് കീഴിൽ കളിച്ചാണ് കൊൽക്കത്ത ടീം രണ്ട് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയത്.ബ്രണ്ടൻ മക്കെല്ലം 2008 മുതൽ 2013 വരെ കൊൽക്കത്തയുടെ താരമായിരുന്നു.