ആ കഥാപാത്രങ്ങളെ കൊല്ലാന്‍ ഞാന്‍ തയ്യാറല്ല ; അനുഷ്‌ക ഷെട്ടി

തെന്നിന്ത്യന്‍ നായികമാരില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ തന്റേതായ ശൈലിയില്‍ അഭിനയിച്ച് സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നായികയാണ് അനുഷ്‌ക്ക ഷെട്ടി. അതു കൊണ്ട് തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണം അനുഷ്‌ക സ്വന്തമാക്കി കഴിഞ്ഞു.

പക്ഷേ തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കി നില്‍ക്കുമ്പോഴും അനുഷ്‌കയോട് ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് അവരുടെ ഇഷ്ട നായിക ഇതുവരെ കൈകടത്താത്ത മേഖലയെകുറിച്ച് തന്നെയാണ്.

എന്തുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്കൊന്നും അനുഷ്‌ക സ്വന്തം ശബ്ദം കൊടുക്കാത്തത്.
ചോദ്യത്തിന് മറുപടിയും താരത്തിന്റെ പക്കലുണ്ട്.

അവസാനമായി ചെയ്ത ഭാഗ്മതി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് കനത്ത ശബ്ദമാണുള്ളത്. ഞാന്‍ ശബ്ദം നല്‍കിയാല്‍ അത് ആ കഥാപാത്രങ്ങളെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കുമെന്നും തന്റെ ശബ്ദം കുട്ടികളുടേത് പോലെ മധുരസ്വരമാണെന്നും അനുഷ്‌ക പറഞ്ഞു.