ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ജെഎ​സ്പി​യു​മാ​യി കൈ​കോ​ര്‍​ത്ത് മാ​യാ​വ​തി

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പ​വ​ന്‍ ക​ല്യാ​ണി​ന്‍റെ ജ​ന​സേ​നാ പാ​ര്‍​ട്ടി​യു​മാ​യി കൈ​കോ​ര്‍​ത്ത് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ആ​ന്ധ്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​രു​പാ​ര്‍​ട്ടി​ക​ളും സ​ഖ്യ​മാ​യി മ​ത്സ​രി​ക്കാ​നും ധാ​ര​ണ​യാ​യി.

മാ​യാ​വ​തി​യാ​ണ് ബി​എ​സ്പി-​ജെഎ​സ്പി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ന്ധ്ര​യി​ലെ ജ​ന​ങ്ങ​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ളുടെ താ​ത്പ​ര്യ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

പ​വ​ന്‍ ക​ല്യാ​ണ്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്നും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.