ആ​ഞ്ജ​ലീ​ന ജോ​ളി രാഷ്ട്രീയത്തിലേക്ക് ?; സാധ്യതകള്‍ തള്ളാതെ താരം

ന്യൂ​യോ​ര്‍​ക്ക്: രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ സൂ​ച​ന ന​ല്‍​കി ഹോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​നാ​യി​ക ആ​ഞ്ജ​ലീ​ന ജോ​ളി. ബി​ബി​സി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ആ​ഞ്ജ​ലീ​ന രാ​ഷ്ട്രീ​യാ​ഭി​മു​ഖ്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​മെ​ല്ലാം പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ല്‍ താ​രം വി​ശ​ദ​മാ​ക്കി.രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ കു​റി​ച്ച്‌ അ​ഭി​മു​ഖ​ത്തി​ല്‍ അ​വ​താ​ര​ക​ന്‍ ജ​സ്റ്റി​ന്‍ വെ​ബ് ചോ​ദി​ച്ച​പ്പോ​ളാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. “ഈ ​ചോ​ദ്യം 20 വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ ചി​രി​ച്ച്‌ ത​ള്ളു​മാ​യി​രു​ന്നു. എ​ന്നെ ആ​വ​ശ്യ​മു​ള്ള​യി​ട​ത്ത് പോ​കു​മെ​ന്നാ​ണ് എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത്. എ​നി​ക്ക് രാ​ഷ്ട്രീ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണോ എ​ന്ന​റി​യി​ല്ല.”- രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ത​ള്ളാ​തെ ആ​ഞ്ജ​ലീ​ന പ​റ​ഞ്ഞു.യു​എ​ന്‍ ഏ​ജ​ന്‍​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്കാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ഇ​പ്പോ​ള്‍ ക​ഴി​യു​ന്നു​ണ്ട്. വി​വി​ധ സ​ര്‍​ക്കാ​രു​ക​ളു​മാ​യും സൈ​ന്യ​ങ്ങ​ളു​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. വ​ള​രെ​യ​ധി​കം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​യി​ട​ത്താ​ണ് ഇ​പ്പോ​ളു​ള്ള​തെ​ന്നും താ​രം പ​റ​ഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ താ​ങ്ക​ളു​മു​ണ്ടാ​ക​ട്ടെ​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ന​ന്ദി എ​ന്നു മാ​ത്രം പ​റ​ഞ്ഞ് ആ​ഞ്ജ​ലീ​ന ചി​രി​ച്ചു.

നി​ര​വ​ധി സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണ് ജോ​ളി. യു​എ​സ് രാ​ഷ്ട്രീ​യം, സോ​ഷ്യ​ല്‍ മീ​ഡി​യ, ലൈം​ഗി​ക അ​തി​ക്ര​മം, ആ​ഗോ​ള അ​ഭ​യാ​ര്‍​ത്ഥി പ്ര​തി​സ​ന്ധി​ക​ള്‍ എ​ന്നി​വ​യെ കു​റി​ച്ചെ​ല്ലാം ആ​ഞ്ജ​ലീ​ന അ​ഭി​മു​ഖ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. യു​എ​ന്‍ റെ​ഫ്യൂ​ജി ഏ​ജ​ന്‍​സി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​ണ് താ​രം.