ആസ്വാദക മനം കവർന്ന് ഒടിയനിലെ ആദ്യഗാനം; യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്‌

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഒടിയനിലെ ആദ്യഗാനത്തിന്‌ മികച്ച പ്രതികരണം.മനസ്സിനെ മായക്കാഴ്ചകളിലേക്കു നയിക്കുന്നതാണു ഗാനത്തിന്റെ വരികൾ. വിദൂരത്തു നിന്നും ഒരു നാടോടിപാട്ടിന്റെ ശീലിൽ ഒഴുകിയെത്തുകയാണ് ഇവിടെ പ്രണയം. പ്രഭയുടെയും മാണിക്യന്റെയും പ്രണയം.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിട്ടിരിക്കുന്നു. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

‘പ്രഭ…പക്ഷേ, ആ പേരു ചൊല്ലിവിളിച്ചിട്ടില്ല ഇതുവരെ. അമ്പ്രാട്ടി അങ്ങനേ നാവിൽ വരൂ, എത്ര അടുത്താണെങ്കിലും എത്ര അകലെയാണെങ്കിലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാണ് മറുത്തു പറയാതിരുന്നത്. കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. എന്താ ചെയ്യാ, ഒടി മറിയണ ഈ രാക്കാറ്റാണ് സത്യം.ഞാനത് സാധിച്ചു കൊടുക്കും.’ മോഹൻലാലിന്റെ ഈ ഡയലോഗോടെയാണു ഗാനം തുടങ്ങുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യൂട്യൂബ് ട്രൻഡിങ്ങിൽ ഒന്നാമതെത്തി.