ആസിഫിന്റെ കക്ഷി അമ്മിണി പിള്ള 21 നെത്തും

ആസിഫലി നായകനാകുന്ന കക്ഷി അമ്മിണിപ്പിള്ള ഈ മാസം 21 ന് റിലീസ് ചെയ്യും. വക്കീലായാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. സനിലേഷ് ശിവന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസന്‍ തുടങ്ങിയവരും ച്ത്രത്തിലുണ്ട്.

.ടിത്രം വേള്‍ഡ് വൈഡ് റിലീസായാണ് എത്തുന്നത്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കും എന്‍ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങളില്‍ 28നായിരിക്കും ചിത്രം റിലീസ് ചെയ്യുക.