ആഷിഖ് കുരുണിയന്‍ ബെംഗളുരു എഫ്സിയിലേക്ക്.?

മലയാളി യുവ താരം ആഷിഖ് കുരുണിയന്‍ ബെംഗളുരു എഫ്സിലേക്കെന്ന് റിപ്പോര്‍ട്ട്. ക്ലബിനോടടുത്ത ചില വൃത്തങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത ഐഎസ്‌എല്‍ സീസണില്‍ നിലവിലെ ചാമ്ബ്യന്മാര്‍ക്ക് വേണ്ടിയാവും ആഷിഖ് ബൂട്ടു കെട്ടുക. നിലവില്‍ എഫ്സി പൂനെ സിറ്റിയുടെ താരമാണ് 21കാരനായ ആഷിഖ്.

മലപ്പുറം സ്വദേശിയായ ആഷിഖ് സ്പാനിഷ് വമ്ബന്മാരായ വില്ലാറയലിന്‍്റെ തേര്‍ഡ് ഡിവിഷന്‍ ടീം വില്ലാറയല്‍ സിയിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനു വേണ്ടി സ്ട്രൈക്കര്‍ പൊസിഷനില്‍ കളിക്കളത്തിലിറങ്ങിയ ആഷിഖ് 12 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ ക്ലബുകളിലൊന്നാണ് ബെംഗളുരു എഫ്സി. ഇക്കൊല്ലത്തെ ഐഎസ്‌എല്‍ ചാമ്ബ്യന്മാരായ ബെംഗളുരുവില്‍ സികെ വിനീത്, റിനോ ആന്‍്റോ തുടങ്ങിയ മലയാളി താരങ്ങള്‍ കൂടി കളിച്ചിട്ടുണ്ട്.