ആഷസ് മുതൽ ഇനി ക്രിക്കറ്റ് നിയമങ്ങൾ മാറും

ലണ്ടൻ :ക്രിക്കറ്റിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഐസിസിഐ .പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനമാണ് ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിലാക്കുന്നത്.നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് സബ്സ്റ്റിട്യൂഷൻ അനുവദിച്ചിരിക്കുന്നത്.

ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ഇനി മുതല്‍ കളിപ്പിക്കാന്‍ കഴിയും. ഇതുമായി സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കാൻ മാച്ച് റഫറിക്കായിരിക്കും അധികാരം.മെഡിക്കൽ പ്രതിനിധിയായി ഓരോ ടീമും ഒരാളെ നിയമിക്കണം.ഈ ഡോക്ടറുടെ നിർദേശം കൂടെ പരിഗണിച്ചാകും പുതിയ കളിക്കാരനെ ഇറക്കുന്ന കാര്യം തീരുമാനിക്കുന്നത്.

തലയിൽ പരിക്കേൽക്കുന്നവർ ബാറ്റിങ്ങിന് ബാൻഡേജും ചുറ്റികെട്ടി സാധാരണ ഇറങ്ങാറുണ്ട്.ഇതോടെ ആ പ്രശ്നത്തിന് പരിഹാരമാകും. ലണ്ടനില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.