ആഷസ് ഒന്നാം ടെസ്റ്റ് : ഓസ്‌ട്രേലിക്ക് വമ്പൻ ജയം

ആ​ഷ​സ് ​ടെ​സ്റ്റ് ​പ​ര​മ്ബ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ല്‍​ ​ആ​സ്ട്രേ​ലി​യ​ 251​ ​റ​ണ്‍​സി​ന് ​ഇം​ഗ്ല​ണ്ടി​നെ​ ​കീ​ഴ​ട​ക്കി. 398 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ചാംദിനം 146ന്‌ കൂടാരം കയറി. ആറ്‌ വിക്കറ്റെടുത്ത സ്‌പിന്നര്‍ നതാന്‍ ല്യോണും നാല്‌ വിക്കറ്റുമായി പാറ്റ്‌ കമ്മിന്‍സും ഇംഗ്ലണ്ട്‌ ബാറ്റിങ്‌ നിരയെ നിലംപരിശാക്കി. രണ്ട്‌ ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്‌റ്റീവ്‌ സ്‌മിത്താണ്‌ കളിയിലെ മികച്ച താരം. സ്‌കോര്‍: ഓസ്‌ട്രേലിയ 284, 7–487 ഡിക്ലയേര്‍ഡ്‌; ഇംഗ്ലണ്ട്‌ 374, 146.

സ്‌മിത്ത്‌ വിളവെടുത്ത എഡ്‌ജ്‌ബാസ്‌റ്റണിലെ പിച്ചില്‍ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ ഒന്നും കണ്ടെത്താനായില്ല. ല്യോണിന്റെ കറങ്ങിത്തിരിയുന്ന പന്തുകളില്‍ അവര്‍ വിരണ്ടു. കമ്മിന്‍സിന്റെ വേഗതയ്‌ക്കുമുന്നില്‍ താളവും നഷ്ടമായി.

54 പന്തില്‍ 37 റണ്ണെടുത്ത ക്രിസ്‌ വോക്‌സ്‌ ആണ്‌ ഇംഗ്ലീഷ്‌ നിരയിലെ ടോപ്‌ സ്‌കോറര്‍. ക്യാപ്‌റ്റന്‍ ജോ റൂട്ടും ജാസണ്‍ റോയിയും 28 റണ്‍ വീതമെടുത്തു.വിക്കറ്റ്‌ നഷ്ടമില്ലാതെ 13 റണ്ണെന്ന നിലയിലാണ്‌ അഞ്ചാംദിനം ഇംഗ്ലണ്ട്‌ കളിയാരംഭിച്ചത്‌. കമ്മിന്‍സിന്റെ ബൗണ്‍സറില്‍ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിരോധം പൊളിഞ്ഞു.