ആഷസ്;രണ്ടാം ഇന്നിഗ്‌സിൽ ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 398 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 313 റണ്‍സ് കൂടി വേണം.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സെടുത്ത് 90 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ച റോറി ബേണ്‍സ് 11 റണ്‍സില്‍ പുറത്തായി. പിന്നീട് ഇന്നിങ്‌സ് മുന്നോട്ട് നയിച്ച ജാസന്‍ റോയ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ 28 റണ്‍സ് വീതമെടുത്ത് കൂടാരം കയറി. 11 റണ്‍സെടുത്ത ഡെന്‍ലിയും അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. ഒരു റണ്‍സുമായി ജോസ് ബട്‌ലറും റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.