ആശുപത്രിയിൽ ചികിത്സക്കൊപ്പം മന്ത്രവാദവും

ഭോപ്പാല്‍ : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കു വേണ്ടി വീട്ടുകാരുടെ മന്ത്രവാദവും. പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് വേണ്ടിയാണ് വീട്ടുകാർ ആശുപത്രിയിൽ മന്ത്രവാദം നടത്തിയത്.

ഞായറാഴ്ച മധ്യപ്രദേശിലെ ദമോഹയില്‍ 25കാരിയ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്നു.വനിതാ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്കു വേണ്ടി അന്ന് രാത്രി വീട്ടുകാര്‍ മന്ത്രവാദിയെ കൊണ്ടുവന്നു ആശുപത്രിയില്‍ വച്ചുതന്നെ മന്ത്രവാദം നടത്തുകയായിരുന്നു. ആരും തടയാൻ ശ്രമിക്കുന്നതുമില്ല. സിസിടിവിയില്‍ ലഭിച്ച വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ദമോഹയിലെ ബതിയഘട്ട് സ്വദേശിനിയായ ഇമാരതി ദേവിയെയാണ് പാമ്പ് കടിച്ചത്. ഇവരെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് രാത്രി വീട്ടുകാര്‍ മന്ത്രവാദിയുമായി ആശുപത്രിയില്‍ എത്തിയത്.

ആശുപത്രിയിൽ മറ്റാരും ഇക്കാര്യം അറിഞ്ഞില്ല, എന്നാൽ ഇത് കാണാനിടയായ നേഴ്സ് ഇക്കാര്യം മറ്റാരെയും അറിയിച്ചതുമില്ല. ഇതിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്.