ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തെരഞ്ഞെടുപ്പ് കഴിയും വരെ നിര്‍ത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ആശുപത്രികളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ രം​ഗത്ത്. ഇതിനെതിരെ ആശുപത്രികളില്‍ കഴിയുന്ന നിരവധി രോഗികളാണ് രംഗത്തെത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിര്‍ത്താന്‍ പറയുന്നത് ശരിയല്ലെന്നും. സ്ഥിരമായി ലഭിക്കുന്ന ഈ പൊതിച്ചോറ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാണെന്നും, രോഗികള്‍ പറയുന്നു.

ഹൃദയസ്പര്‍ശം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആരംഭിച്ച പൊതിച്ചോര്‍ വിതരണം മുടക്കമില്ലാതെ 700 ദിവസങ്ങളിലായി ഇതുവരെ 30 ലക്ഷം പേരുടെ വയറുനിറച്ചിരുന്നു.അതേസമയം പ്രേമചന്ദ്രന്റെ ഇടപെടലിലൂടെ യുഡിഎഫ് ഇതുസംബന്ധിച്ച്‌ പരാതി നല്‍കി.