മകളുടെ ഭാവിയെപ്പറ്റി ആശങ്കയുണ്ട് , ഭീഷണിപ്പെടുത്തിയിട്ടില്ല ; ആരോപണം നിഷേധിച്ച് ബിജെപി എം എൽ എ

ലക്‌നൗ : ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു പിതാവും കുടുംബവും കൊലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണം തള്ളി ബിജെപി എം എൽഎ യായ പിതാവ് രംഗത്ത്. . ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ​വും ചെലുത്തിയിട്ടില്ല, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര പറയുന്നു. ഉത്തർപ്രദേശ് ബരേലി ജില്ലയിലെ ബി​താ​രി ചെ​യ്ന്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ യാണ് രാ​ജേ​ഷ് മി​ശ്ര.

മ​ക​ള്‍ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യായി, തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും അ​വ​ള്‍​ക്കു​ണ്ട്. ത​ന്‍റെ കു​ടും​ബ​ത്തി​ലേ​യോ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രും ത​ന്നെ​യോ മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് എ​തി​ര​ല്ല. യു​വാ​വി​ന് മ​ക​ളേ​ക്കാ​ള്‍ ഒമ്പത് വ​യ​സ് കൂ​ടു​ത​ലുണ്ട് ഇതാണ് ത​ന്‍റെ ഏ​ക ആ​ശ​ങ്ക. ഒ​രു പി​താ​വെ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യു​ണ്ടെ​ന്നും അദ്ദേഹം പറയുന്നു.

രാ​ജേ​ഷ് മി​ശ്ര​യു​ടെ മ​ക​ള്‍ സാ​ക്ഷി മി​ശ്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​താ​വി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജേ​ഷ് മി​ശ്ര​യും കൂ​ട്ടാ​ളി​ക​ളും ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ സാ​ക്ഷി മി​ശ്ര പറഞ്ഞിരുന്നു. ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​ജി​തേ​ഷ് കു​മാ​ര്‍ എ​ന്ന യു​വാ​വും സാ​ക്ഷി​യും ത​മ്മി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​യി​രു​ന്നു വിവാഹം.