ആളൊരുക്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി

 


ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ടീസര്‍
പുറത്തിറങ്ങി. മികച്ച നടനായി ഇന്ദ്രന്‍സ് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആളൊരുക്കം. വി സി അഭിലാഷാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആളൊരുക്കം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ടീസറില്‍ ഇന്ദ്രന്‍സിന്റെ അമ്പരപ്പിക്കുന്ന ഭാവങ്ങള്‍ കാണാം.

ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ്. സാംലാല്‍ പി തോമസാണ് ക്യാമറ.