ആലിയ ഭട്ട്, സൊനാക്ഷി സിൻഹ,വരുൺ ധവാൻ…; വമ്പന്‍ താരനിരയുമായി ‘കലങ്ക്’, ടീസറിന് വന്‍വരവേല്‍പ്പ്‌

വൻ താരനിരയുമായി ബോളിവുഡിൽ നിന്ന് കലങ്കിന്റെ ടീസർ എത്തി. ആലിയ ഭട്ട്, സൊനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്.

1945–ലെ ഇന്ത്യയില്‍ നടക്കുന്ന പ്രണയകഥയാണ് കലങ്ക്. കിടിലന്‍ ലുക്കിലെത്തുന്ന ആലിയയും മാധുരിയുടെ നൃത്തച്ചുവടുകളും ട്രെയിലര്‍ മനോഹരമാക്കുന്നു.  സഫർ, രൂപ്, ബഹാർ ബീഗം, ബൽരാജ് ചൌധരി, ദേവ്, സത്യ ചൌധരി എന്നീ ആറ് കഥാപാത്രങ്ങളിലൂടെ മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇന്ത്യ കടന്നുപോയ അടിമത്വവും കലാപവുമല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു. അന്തരിച്ച നടി ശ്രീദേവിയയെ‌ ആയിരുന്നു മാധുരിയുടെ വേഷം ചെയ്യാന്‍ ആലോചിച്ചിരുന്നത്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം മാധുരിയും സഞ്ജയ് ദത്തും ഒരുമിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഭിഷേക് വെര്‍മനാണ് സംവിധായകന്‍. കരണ്‍ ജോഹറിന്റെ അച്ഛന്‍ യഷ് ജോഹറിന്റേതാണ് ചിത്രത്തിന്റെ ആശയം.