ആലപ്പുഴ, കൊല്ലം ബെെപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല ; പൊതുമരാമത്ത് മന്ത്രി

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ്  നടക്കാനിടയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.

മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. റെയില്‍വേയാണ് ജോലികള്‍ വൈകിപ്പിക്കുന്നത്. മുഴുവന്‍ ജോലികളും പൂര്‍ത്തിയാകാതെ ബൈപ്പാസ് തുറന്നുകൊടുക്കാനാവില്ലന്നും മന്ത്രി അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഉദ്ഘാടനം ഉണ്ടാകിലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വെറും മുപ്പതുശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ, കൊല്ലം ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.