ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ; ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തയ്യില്‍ വീട്ടില്‍ മറിയാമ്മ എന്ന് 70 വയസുകാരിയാണ് മരിച്ചത്.

നേരത്തെ ഭര്‍ത്താവ് മരിച്ച ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.രാവിലെ വീട്ടില്‍ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മറിയാമ്മയുടെ തലയ്ക്കു പിന്നില്‍ പരുക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ നായ്ക്കള്‍ കടിച്ച മുറിവുമുണ്ട്. കൊലപാതകത്തിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.