ആലപ്പുഴയിലെ യു.ഡി.എഫ് പരാജയം കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും

തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് പരാജയത്തെക്കുറിച്ച്‌ കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും. സമിതിയില്‍ പി.സി വിഷ്ണുനാഥും  കെ.പി കുഞ്ഞിക്കണ്ണനും അംഗങ്ങളാണ്.

രണ്ടാഴ്ചയ്ക്കുളളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടി അച്ചടക്കം ലംഘിച്ചുളള സൈബര്‍ ഇടപെടല്‍ അന്വേഷിക്കുമെന്നും മുല്ലപ്പളളി പറ‍ഞ്ഞു. ശശി തരൂരാകും അന്വേഷിക്കുക. സ്വകാര്യ ഏജന്‍സികളുടെ സഹായവും തേടുമെന്നും അദേഹം പറ‍ഞ്ഞു.