ആലപ്പാട്ടെ ഖനനം പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ല; സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു.

സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്. ‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

Also Read:ജനിച്ച മണ്ണിനെ സംരക്ഷിക്കാൻ ഒരു ജനതയുടെ ഐതിഹാസിക സമരം; സോഷ്യൽ ലോകത്ത് ചര്‍ച്ചയായി ആലപ്പാടിന്റെ ദുരിതം