ആലത്തൂർ എംപി രമ്യ ഹരിദാസിനു വേണ്ടി വിലകൂടിയ കാർ വാങ്ങിയ നടപടി: പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധമുയരുന്നു

ആലത്തൂര്‍:ആലത്തൂരിൽ നിന്നും എംപിയായ രമ്യ ഹരിദാസിനു കാർ വാങ്ങാൻ വടക്കാഞ്ചേരി എംഎല്‍എയുടെ നേതൃത്വത്തില്‍ പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടി പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനിടയ്ക്കുന്നു.


ഇല്ലായ്മയുടെയും പരാധീനതകളുടെയും കഥകളെണ്ണി തെരഞ്ഞെടുപ്പില്‍ വിജയം കണ്ട വനിതാ യുവ എം പിയ്ക്ക് പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ നാട്ടിലെ കുബേരന്മാര്‍ സഞ്ചരിക്കുന്ന 14 ലക്ഷത്തിന്‍റെ മഹീന്ദ്ര മറാസോ കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധം ആരുടെ ബുദ്ധിയാണെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.ഇത് സംബന്ധിച്ച് പാർട്ടലക്കുള്ളിൽ തന്നെ വിവാദ പരാമർശങ്ങൾ ഉടലെടുക്കുന്നു.


കോണ്‍ഗ്രസിലെ ആദര്‍ശ രാഷ്ട്രീയത്തിന്‍റെ പുതുമുഖ വക്താവായ അനില്‍ അക്കര എം എല്‍ എയാണ് എംപിയുടെ ആഡംബര കാര്‍ പിരിവിന്‍റെ നായക സ്ഥാനത്തുട്ടുണ്ടായിരുന്നത്.