ആലഞ്ചേരി വീണ്ടും മെത്രാപ്പൊലീത്ത; ഉത്തരവ് വത്തിക്കാന്‍റേത്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും മെത്രാപ്പൊലീത്തയായി നിയമിച്ചുകൊണ്ട്‌ വത്തിക്കാന്റെ ഉത്തരവ്‌. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടർന്ന് കർദിനാൾ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ബിഷപ്പ് ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിയണമെന്നും നിര്‍ദ്ദേശമുണ്ട്‌. പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പ്പന ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ആലഞ്ചേരിയെ മെത്രാപ്പൊലീത്ത പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്ക് കെസിബിസി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഭൂമി വില്‍പ്പനയില്‍ ആരോപിക്കപ്പെടുന്നതുപോലുളള അഴിമതികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കെസിബിസി ആലഞ്ചേരിയെ അനുകൂലിച്ചത്.