ആറ്റിങ്ങൽ ക്ലബ്ബിൽ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

അറസ്റ്റിലായ പ്രദീപും ബിനുവും

തിരുവനന്തപുരം : ആറ്റിങ്ങൽ ക്ലബ്ബിൽ അതിക്രമിച്ചു കയറുകയും. ആക്രമണങ്ങൾ നടത്തി 5 ലക്ഷത്തോളം രൂപയുടെ നാശ നഷ്ട്ടങ്ങൾ വരുത്തുകയും ചെയ്ത രണ്ടു പ്രതികൾ ആണ് പോലീസ് പിടിയിൽ ആയതു. 18 ആം തിയതിയാണ് അറസ്റ്റിനാധാരമായ സംഭവം. പ്രതികൾ ക്ലബ്ബിന്റെ പിൻവശത്തുള്ള ഗ്രിൽ തകർത്തു അകത്തു കയറുകയും, കോൺഫെറെൻസ് ഹാൾ, മറ്റു മുറികൾ, ടാപ്പ്, ഫാൻ, സ്ലാബുകൾ എന്നിങ്ങനെ നിരവധി സാധനങ്ങൾ പ്രതികൽ തകർത്തു.

ആറ്റിങ്ങൽ, ചിറ്റാറ്റിൻ കര തോട്ടവാരം തുണ്ടുവിള വീട്ടിൽ ബിനു (39), പെറുവിലെ വീട്ടിൽ പ്രദീപ് (31) എന്നി പ്രതികൾ ആണ് അറസ്റ്റിലായത്. ആക്രമം നടത്തിയ സമയത്തു സാരമായ പരിക്ക് പറ്റിയ പ്രതികളെ ആശുപത്രികളും മൊബൈൽ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതു. കോടതിയിൽ ഹജർ ആക്കി റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ വിപി ദിപിൻ, സബ് ഇൻസ്‌പെക്ടർ ശ്യാം എം ജി. സലിം എസ്. തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ഉണ്ടായത്.