ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി;7 സംസ്ഥാനങ്ങളില്‍ നിന്നായി 59 മണ്ഡലങ്ങള്‍ ജനവിധി കുറിക്കും

ന്യൂഡല്‍ഹി:  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും.

മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ദി​ഗ്വി​ജ​യ് സിം​ഗ്, ഷീ​ലാ ദീ​ക്ഷി​ത്, അ​ഖി​ലേ​ഷ് യാ​ദ​വ്, ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാം ​വി​ലാ​സ് പാ​സ്വാ​ന്‍, രാ​ധാ മോ​ഹ​ന്‍ സിം​ഗ്, ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍, മേ​ന​ക ഗാ​ന്ധി, റാ​വു ഇ​ന്ദ​ര്‍​ജി​ത് സിം​ഗ്, ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ദീ​പേ​ന്ദ​ര്‍ ഹൂ​ഡ, ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ര്‍, മ​ലേ​ഗാ​വ് സ്ഫോ​ട​ന ക്കേ​സി​ലെ പ്ര​തി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ര്‍. 

ഡ​ല്‍​ഹി​യി​ല്‍ ഏ​ഴും യു​പി​യി​ല്‍ പ​തി​ന്നാ​ലും ഹ​രി​യാ​ന​യി​ല്‍ 10, ബി​ഹാ​ര്‍, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ജാ​ര്‍​ഖ​ണ്ഡി​ല്‍ നാ​ലും സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ത്തെ വോ​ട്ടെ​ടു​പ്പ്.