ആര്‍ട്ടിക്കിള്‍ 15 ന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ്; അഞ്ചുരംഗങ്ങള്‍ക്ക് കത്രിക

മുല്‍ക്കിന് ശേഷം ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 15ന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിലെ അഞ്ച് രംഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍. ബ്രാഹ്മണനായ ഒരു പൊലീസ് ഓഫീസറായാണ് ഖുറാന വേഷമിടുന്നത്. ഇഷ തല്‍വാറും തമിഴ് നടന്‍ നാസറും സുപ്രധാന വേഷങ്ങളിലുണ്ട്. ചിത്രം ജൂണ്‍ 28ന് റിലീസ് ചെയ്യും.

ഇന്ത്യയിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന ചിത്രത്തിനെതിരെ കര്‍ണിസേന രംഗത്തെത്തിയിരുന്നു. 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമായിരുന്നു.