ആരോഗ്യ സംരക്ഷണത്തിന് ശര്‍ക്കര

ശര്‍ക്കര ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. മധുരത്തിനുള്ള ചേരുവ എന്നതിലുപരി ആരോഗ്യ സംരക്ഷണത്തിന് ശര്‍ക്കര നര്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.

മിതമായ അളവില്‍ ഫോസ്ഫറസ്, സിങ്ക്, എന്നിവയും ആവസ്യത്തിനി ഗ്ലൂക്കോസും മഗ്നീഷ്യവും ശര്‍ക്കരയിലുണ്ട്.ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ ശര്‍ക്കര ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം വിളര്‍ച്ചയകറ്റും.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളി രക്തശുദ്ധിവരുത്താനും,വാതപിത്ത അസ്വസ്തതകള്‍ക്കും ഉത്തമമാണ് ശര്‍ക്കര.

ആസ്മ, മൈഗ്രേന്‍ എന്നിവയുടെ ശമനത്തിനും ഔഷധമാണ് ശര്‍ക്കര.ദഹനപ്രക്രിയയെയും സഹായിക്കുന്നു.എന്നിരുന്നാലും ശര്‍ക്കരയുടെ ഉപയോഗം ശ്രദ്ധയോടെ വേണ്ടതാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക് ഇത് വിപരീത ഫലം ചെയ്യും.