ആരോഗ്യ-ടൂറിസ-ഐടി മേഖലയിൽ കേരളവും ഒമാനും കൈ കോർക്കുന്നു

തിരുവനന്തപുരം:ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുവാൻ കേരളവും ഒമാനും കൈ കോർക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്‍തത്.

ടൂറിസം ,ആരോഗ്യം ,ഐടി മേഖലകളിൽ കേരളത്തിന് വ്യക്തമായ മുൻകൈ ഉണ്ട്.അത് കൊണ്ട് തന്നെ ഒമാനുമായുള്ള സഹകരണം കേരളത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ .ഇത് കേരളത്തിലെ തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കുവാൻ സഹായിക്കും

ഒമാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് മലയാളികൾ ആണ്.തൊഴിൽ മേഖലയിൽ ഇവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒമാന്റെ ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി യുടെ ആവശ്യം ഒമാൻ അംബാസഡർ അംഗീകരിച്ചു.