ആരിഫിനോട് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആനയോട് ആട് മല്‍സരിക്കും പോലെ, ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്കുപോകും: വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴയില്‍ എം.എ.ആരിഫ് ജയിച്ചുകഴിഞ്ഞെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരിഫിനോട് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആനയോട് ആട് മല്‍സരിക്കും പോലെയാണ്. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.എന്‍.ഡി.പിക്കാര്‍ ഭാരവാഹിത്വം രാജി വയ്ക്കണം. തുഷാർ മത്സരിക്കുന്ന കാര്യം വാർത്തകളിൽ നിന്നും അറിഞ്ഞു. തുഷാർ മത്സരിച്ചാലും താൻ പ്രചരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വ്യക്തിപരമായ നിലപാട് നേരത്തെ പറഞ്ഞതാണ്. ശരിദൂരത്തിലൂടെ മുന്നോട്ട് പോകണം. ഒരു കക്ഷിയെ പിന്തുണക്കാതെ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.