‘ആരാ ആ വൃത്തികെട്ടവന്‍?’ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ വടകരയില്‍ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. പ്രസംഗം തുടങ്ങുന്നതിന് മുമ്ബ് വേദിയിലുള്ളവരെ സംബോധന ചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്. ഇതിനിടെ സദസില്‍ നിന്നും ഒരാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍റെ പേര് പറഞ്ഞില്ല എന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് കേട്ട് മുല്ലപ്പള്ളി ക്ഷുഭിതനായി, അടുത്ത പ്രതികരണം ഇങ്ങനെ.

“ആരാ ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി?”

കോട്ടയില്‍ രാധാകൃഷ്ണന്‍റെ പേര് പറയണം എന്നാവശ്യപ്പെട്ട പ്രവര്‍ത്തകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രസംഗം വേഗം അവസാനിപ്പിച്ച്‌ കെപിസിസി പ്രസിഡന്‍റ് വേദി വിട്ടിറങ്ങുകയും ചെയ്തു. വൈകിയ വേള ആയതുകൊണ്ടും മൈക്ക് അനുമതിക്കുള്ള സമയം അവസാനിക്കാന്‍ ഇരുന്നതുകൊണ്ടുമാണ് മുല്ലപ്പള്ളി വേഗം പ്രസംഗം അവസാനിപ്പിച്ചത് എന്നാണ് സംഘാടകരുടെ വിശദീകരണം.