ആരാധകര്‍ കാത്തിരുന്ന ഐറ്റം ഡാന്‍സ് എത്തി; മണിക്കൂറുകൾക്കകം കണ്ടത് ലക്ഷങ്ങള്‍

കായംകുളം കൊച്ചുണ്ണിയിലെ നൃത്ത ഗീതികളെന്നും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കാത്തിരിപ്പുകൾക്കു വിരാമമിട്ടു ഒടുവിൽ ഗാനം യൂട്യൂബിൽ എത്തി.

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏതാനും ദിവസങ്ങൾക്കകം ഗാനം കണ്ടത് എട്ടുലക്ഷത്തോളം പേർ. പുഷ്പവതിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിൻ കൊന്നങ്ങാട്ടിന്റെതാണു വരികൾ. ഗോപി സുന്ദറിന്റെ സംഗീതം. വ്യത്യസ്തമായ ആലാപന ശൈലി നോറയുടെ നൃത്തത്തിനു മാറ്റുകൂട്ടുന്നുണ്ട്.