ആരാധകന് ചുട്ട മറുപടിയുമായി മാളവിക

ആളുകളെ പേടിച്ച് ഗ്ലാമറസ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ പേടിയില്ല നടി മാളവിക മോഹനന് . മാത്രമല്ല ചൊറിയാന്‍ വരുന്നവര്‍ക്ക് ചുട്ട മറപടിയും കയ്യിലുണ്ട്.

സ്ലീവ്‌ലസ് ടീ ഷര്‍ട്ടും ഷോര്‍ട്‌സുമിട്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ മാളവിക പങ്കുവെച്ചിരുന്നു്. മാന്യമായ വസ്ത്രധാരണത്തേക്കുറിച്ച് ക്ലാസ് എടുക്കാന്‍ നിരവധി പേര്‍ ചിത്രത്തിന് താഴെയെത്തി. എന്നാല്‍ മറ്റൊരു കിടിലന്‍ ഫോട്ടോ വീണ്ടും പങ്കുവെച്ച് സദാചാരക്കാരുടെ വായടപ്പിച്ചു മാളവിക.

പിന്നീടു പങ്കുവച്ച ഗ്ലാമറസ് ചിത്രത്തിന്റെ കീഴിലും ആവലാതികളുമായി ആളുകളെത്തി. ‘പൂങ്കൊടി എന്നമ്മ ഇത്’ എന്ന് ചോദിച്ച ആരാധകനെ ഇ്ത സെക്‌സി ഫോട്ടോഷൂട്ടാണെന്നും ‘ഫ്രീഡം ഓഫ് ചോയ്‌സ്’ വളരെ പ്രധാനപ്പെട്ടതാണെന്നും മാളവിക ഓര്‍മ്മിപ്പിച്ചു.