ആയുർവേദ തീറ്റ നൽകിയാൽ കോഴി ആയുർവേദ മുട്ടയിടും വിചിത്ര വാദവുമായി ശിവസേന എം.പി പാർലമെൻറിൽ

ന്യൂ ഡല്‍ഹി : ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടും. ശിവസേന എം പി എം.പി സഞ്ജയ് റാവത്ത് ആണ് ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. അതും പാർലമെൻറിൽ. ആയുര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.

അദ്ദേഹം നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയെന്നും,. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം എനിക്ക് കൊണ്ടുവന്ന് തന്നെന്നും പറയുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ആ വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും പറഞ്ഞു.

ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നും എം.പി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജ് ആണോ നോണ്‍ വെജ് ആണോ എന്ന് പരിശോധിക്കണം അദ്ദേഹം പറയുന്നു.

ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആ മുട്ട കഴിക്കാം തുടങ്ങി പല വാദങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ വരുന്നുണ്ട്.