ആമി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് ശരിയായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കമല്‍ സംവിധാനം ചെയ്ത ഈ സിനിമ കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അങ്ങനെ യതാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്തുക്കള്‍ മാറ്റുന്നത് ശരിയില്ലെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രനാണ് ഹര്‍ജിക്കാരന്‍