‘ആമി’ സിനിമയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ നിലപാട് വ്യക്തമാക്കി സിനിമാ പാരഡീസോ ക്ലബ്.
ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍ക്കെല്ലാം സിനിമാ പാരഡൈസ് ക്ലബിന്റെ പൂര്‍ണ പിന്തുണ. ചിത്രത്തിന്റെ സംവിധായകന്റെയും സിനിമയുടെയും പേരുകള്‍ അപൂര്‍ണമായി നല്‍കിയാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ പ്രതിഷേധം പ്രകടിപ്പിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ആഴ്ച റിലീസായ ചിത്രങ്ങളില്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ക്ക് വഴി വച്ച സിനിമയായിരുന്നു ക. ലിന്റെ ആ… എഴുത്തുകാരി മാ-യുടെ ജീവിത കഥ എന്നതായിരുന്നു സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഉ, ഓ, തൂ, ശു, പൂ, മ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായ ക ആണ് ഇതിന്റെയും സംവിധാനം.ഉ എന്ന ചിത്രത്തിന് ശേഷം മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ആ.
മാ-യുടെ സംഭവബഹുലമായ ജീവിതത്തോട് ചിത്രം നീതി പുലര്‍ത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. മ-യുടെ ഛായാഗ്രഹണവും ശ്രീ-യുടെ എഡിറ്റിംഗുമാണ് സിനിമയെ പൂര്‍ണ്ണ നാടകമാവുന്നതില് നിന്ന് രക്ഷപ്പെടുത്തുന്നത്. മ-യുടെ മേക്കപ്പ് പല രംഗങ്ങളിലും മുഴച്ചു നിന്നു. അ, മു, ടൊ തുടങ്ങിയവര്‍ തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചുവെങ്കിലും നാടക ശൈലിയിലുള്ള സംഭാഷണങ്ങള്‍ കല്ലുകടിയായി. സംവിധായകന്റെ കയ്യൊപ്പുള്ള രംഗങ്ങള്‍ വിരളമായത് ഒരു മികച്ച ബയോപിക് ആവുന്നതിന് തടസ്സമായി. ഇതിലും നല്ല സിനിമകള്‍ ക-ല്‍ നിന്നും ഉണ്ടാകട്ടെ എന്ന് മാത്രം ആശിക്കാം. മൊത്തത്തില്‍ പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ…
വാല്‍ക്കഷ്ണം : അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാല്‍ സിപിസി മെമ്പേഴ്സ് ഉള്‍പ്പെടെ നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാര്‍ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.എതിര് സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയില്‍ തന്നെ അത് കാണേണ്ടി വരുന്നത് തീര്‍ത്തും വിരോധാഭാസവുമാണ്.
ഇനി ആ.. യുടെ പിന്നണിക്കാരോട് : ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ‘ആ’ യുടെ പകര്‍പ്പവകാശം #30daysoflettering ക്യാമ്പയിനിലെ കുമാരപുരം എന്ന ആര്ടിസ്റ്റിനാണ്.റീവ്യൂവിന്റെ പകര്‍പ്പവകാശം മുകേഷ് കുമാറിനാണ്.
ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍ക്കെല്ലാം സിനിമാ പാരഡൈസ് ക്ലബ്ബിന്റെ പൂര്‍ണ പിന്തുണ.