ആഭ്യന്തര പ്രതിഷേധം രൂക്ഷം; ഫ്രാ​ന്‍​സി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ആലോചിച്ച് സര്‍ക്കാര്‍

പാ​രീ​സ്: ഫ്രാ​ന്‍​സി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണു സ​ര്‍​ക്കാ​ര്‍ പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ സാ​ധ്യ​ത തെ​ര​യു​ന്ന​ത്. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​ക്കി ച​ര്‍​ച്ച​യ്ക്കു വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

അ​തി​നി​ടെ സെ​ന്‍​ട്ര​ല്‍ പാ​രീ​സി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും തീ​വ​ച്ചു. ഇ​രു​ന്പ് ബാ​റു​ക​ളും കോ​ടാ​ലി​ക​ളു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ബെ​ഞ്ച​മി​ന്‍ ഗ്രി​വോ​ക്സ് പ​റ​ഞ്ഞു.

ഇ​ന്ധ​ന​നി​കു​തി വ​ര്‍​ധി​പ്പി​ച്ചു​ള്ള ഫ്ര​ഞ്ച് സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​ത്. ആ​ദ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം പി​ന്നീ​ട് തെ​രു​വി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. നി​കു​തി വ​ര്‍​ധ​ന​വ് ജീ​വി​ത ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.