ആന്ധ്രാപ്രദേശ് ഗവര്‍ണറാകില്ലെന്ന് സുഷമ സ്വരാജ്

ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും തള്ളി മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വിദേശകാര്യവകുപ്പ് ചുമതല ഒഴിയുന്നതിന്‍രെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടതാകും വാര്‍ത്തകള്‍ക്ക് പിറകിലെ കാരണമെന്ന് സുഷ്മ സ്വരാജ് പറഞ്ഞു.

ആന്ധ്രാപ്രദേശ് ഗവര്‍ണറാകുന്ന സുഷമ സ്വരാജിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ് വന്നതോടെ മന്ത്രി ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

അരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ സ്വരാജ് രണ്ടാം എന്ഡിഎ സര്‍ക്കാരില്‍ നിന്ന് വിട്ടുനിന്നത്. എസ് ജയശങ്കറാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രി