ആന്ധ്രയ്ക്ക് പ്രത്യേക പദവി;ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഇന്ന് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഇന്ന് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ഡ​ല്‍​ഹി​യി​ല്‍ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം.

2014ലെ ​ആ​ന്ധ്ര​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​ന നി​യ​മ​മ​നു​സ​രി​ച്ച്‌ കേ​ന്ദ്രം ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ടി​ഡി​പി എം​പി​മാ​ര്‍ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​കും. ആ​ന്ധ്ര​യെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ ക​ഴി​ഞ്ഞ വ​ര്‍​ഷം ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി എ​ന്‍​ഡി​എ മു​ന്ന​ണി വി​ട്ടി​രു​ന്നു.