ആന്ധ്രയില്‍ വാഹനാപകടം; ഏഴ് പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ദേശീയപാത 42-ലാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അധികവും ആനന്ദപുരം ജില്ലയില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേല്‍ക്കാതിരുന്ന ബസ് ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.