ആനന്ദ് പട്വർദ്ധന്റെ ചിത്രം ‘വിവേക്’ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി

പ്രമുഖ യുക്തിവാദികളായ ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി തുടങ്ങിയവരെ ഹിന്ദുത്വ തീവ്രവാദികൾ കൊന്നൊടുക്കിയതിനെക്കുറിച്ചുള്ള സംവിധായകൻ ആനന്ദ് പട്വർദ്ധന്റെ ‘വിവേക്’ എന്ന ഡോക്യൂമെന്ററിക്ക് പ്രത്യേക പ്രദർശനാനുമതി.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച ‘വിവേക്’ തിരുവനന്തപുരത്ത് നടന്നു വരുന്ന പന്ത്രണ്ടാം അന്താരാഷ്‌ട്ര ഹൃസ്വ-ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാമെന്ന് കേരള ഹൈക്കോടതി ചൊവ്വാഴ്ച്ച വിധിച്ചു. ചിത്രത്തിന്റെ തന്തു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വാദിച്ചാണ് സെൻസർ ബോർഡ് ‘വിവേകി’ന് സർട്ടിഫിക്കറ്റ് നിരസിച്ചിരുന്നത്. 

കേരള ചലച്ചിത്ര അക്കാദമി ചിത്രം പ്രദർശിപ്പിക്കാൻ പ്രത്യേക അനുമതി തേടിയിരുന്നുവെങ്കിലും ‘ക്രമസമാധാനപ്രശ്നങ്ങൾ’ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അതിനും അനുമതി നിഷേധിക്കുകയായിരുന്നു.