ആനന്ദ് ഗ്രോവറിന്റേയും ഇന്ദിരാ ജയ്‌സിങ്ങിന്റേയും ഓഫീസിലും വസതികളിലും റെയ്‌ഡുമായി സി ബി ഐ

ഡല്‍ഹി: ഇന്ദിരാ ജെയ്‌സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി.ഇരുവരും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ദമ്പതിമാരുമാണ്.

ഇവരുടെ ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളിലും ഓഫീസുകളിലുമാണ് സി ബി ഐ റെയ്ഡ് നടത്തിയത്.ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിചിരുന്നെന്നും ഇതിൽ ചട്ടലംഘനം നടന്നുവെന്ന് കാണിച്ച് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.സംഘടന ദമ്പതിമാരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തിക്കുന്നു അടിസ്ഥാനത്തിൽ ആണ് റെയ്ഡ് .വിദേശഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യക്ക് പുറത്ത് ചെലവഴിച്ചുവെന്നുമാണ് സി ബി ഐയുടെ ആരോപണം. അന്വേഷണവുമായി സി ബി ഐ മുന്നോട് പോകുന്നു.