കൊല്‍ക്കത്ത: ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ പകുതി സമയം പൂര്‍ത്തിയാകുമ്പോള്‍ ഗോള്‍ നിലയില്‍ സമാസമം പാലിച്ച് ബാസ്റ്റേഴ്സും കൊല്‍ക്കത്തയും. സന്ദേശ് ജിങ്കന്റെയും ഇയാന്‍ ഹ്യൂമിന്റെയും അഭാവത്തില്‍ നിര്‍ണ്ണായക മത്സരത്തിനിറങ്ങിയ ബാസ്റ്റേഴ്സ് 36ാം മിനിറ്റില്‍ തന്നെ ബാല്‍വിന്‍സന്റെ ഹെഡറിലൂടെ മുന്നിലെത്തിയെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ റയാന് ടെയ്ലറിലൂടെ കൊല്‍ക്കത്ത മറുപടി നല്‍കുകയായിരുന്നു.
മുന്നേറ്റ നിരയില്‍ സി.കെ വിനീതിനൊപ്പം ബെര്‍ബറ്റോവാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ജിങ്കനില്ലാതെയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പ്രതിരോധ കോട്ട കാക്കാന്‍ വെസ് ബ്രൗണിനൊപ്പം കൂട്ട് ലാല്‍റുവതാരയും നെമഞ്ച പെസിച്ചുമാണ് .