ആദ്യമായ് സംഗീത സംവിധായികയായതില്‍ സന്തോഷം പങ്കുവെച്ച് സയനോര

തിരുവനന്തപുരം: സംഗീത സംവിധായികയായി ഗായിക സയനോര . ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സയനോര സംഗീത സംവിധായികയായി എത്തുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്ന വേളയില്‍ സയനോര തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വികാരഭരിതമായ കുറിപ്പുമായെത്തിയത്.

ഫെയ്സ്ബുക്ക് കുറുപ്പിന്‍റെ പൂര്‍ണരൂപം

ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. Kuttanpillayude Sivarathri യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതല്‍ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാന്‍ ബുദ്ധിമുട്ടുകയാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം ഇതേ ഫെബ്രുവരിയില്‍ ചില കാരണങ്ങളാല്‍ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്ബോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തില്‍ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏല്‍പ്പിച്ച ഈ സിനിമയുടെ സംവിധായകന്‍ Jean Markose ന് ഒരു പാട് ഒരു പാട് നന്മകള്‍ നേരുന്നു.

വീട്ടില്‍ നിന്നും കൊറേ ദിവസങ്ങള്‍ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാര്‍ക്കും, സംഗീത മേഖലയില്‍ ഉള്ള സുഹൃത്തുകള്‍ക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാര്‍ക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്നേഹിക്കുന്ന നിങ്ങള്‍ക്കും ഈ ദിവസത്തിന്റെ നന്മകള്‍.