ആദിയുടെ ഓഡിയോ ലോഞ്ച്

പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു. മോഹന്‍ലാലിന്റെ ഫേയ്സ്ബുക്ക് പേജിലെ ലൈവ് വീഡിയോയിലൂടെയാണ് ലോഞ്ച് നടത്തിയത്. സംവിധായകന്‍  ജിത്തു ജോസഫ്, നായകന്‍ പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.