ആട് 2 ചിത്രത്തിലെ ‘ഒരു തീ പോലെ’ എന്ന പാട്ട് യൂട്യൂബിലൂടെ പുറത്ത് വിട്ടു

ആട് 2 ചിത്രത്തിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ വിനായകന്റെ കഥാപാത്രം ഡ്യൂഡും നായകന്‍ ഷാജി പാപ്പനും തകര്‍ത്ത് അഭിനയിക്കുന്ന ഗാനം അണിയറ പ്രവര്‍ത്തകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടു.

‘ഒരു തീ പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. ഹരിനാരായണന്റെ
വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ചിത്രത്തിലെ ചില നര്‍മരംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാട്ട് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ക്രിസ്മസിന്‌ തിയേറ്ററുകളിലെത്തിയ ആട് മെഗാ ഹിറ്റായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്.