ആട്ടുതൊട്ടിൽ കൂട്ടിനുള്ളില്‍…;പി.ജയചന്ദ്രന്റെ ആലാപനത്തില്‍ അതിരനിലെ ആദ്യഗാനം

ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം അതിരനിലെ ആദ്യ ഗാനം പുറത്ത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.ജയചന്ദ്രനാണ് ഗാനമാലപ്പിച്ചിരിക്കുന്നത്.

നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് പി.എഫ് മാത്യൂസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുദേവ് നായർ, നന്ദു, പി.ബാലചന്ദ്രൻ, ലെന, വിജയ് മേനോൻ, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശർമ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിർവ്വഹിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ 125ാമത് ചിത്രമായൊരുങ്ങുന്ന അതിരന്‍ ഏപ്രിലിൽ തിയേറ്ററുകളിലെക്കെത്തും.