ആഗോള വിപണിയില്‍ എണ്ണ വില ഉയരുന്നു

ആഗോള വിപണിയില്‍ എണ്ണ വില ഉയരുന്നു. എണ്ണ വില ജൂണ്‍ മാസത്തെ റെക്കോര്‍ഡ് നിരക്കിലെത്തി. ഇറാന്‍ -യുഎസ് സംഘര്‍ഷം മുറുകുന്നതാണ് എണ്ണവില വര്‍ധിക്കാന്‍ കാരണം.

65.91ഡോളറാണ് ഒരു ബാരല്‍ എണ്ണ വില. ഇതോടെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍ എണ്ണ വിതരണ തീരുമാനം നിര്‍ണായക വിഷയമാകും. ഇറാന്‍ അതിര്‍ത്തിയിലെ ഹൊര്‍മൂസ് കടലിടുക്ക് വഴിയാണ് ലോകത്തേക്കുള്ള ഭൂരി ഭാഗം എണ്ണയും ഗള്‍ഫ് രാഷ്ട്രങ്ങളെത്തിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ വില ഉയരുകയാണ്. ഈ മാസത്തെ റെക്കോര്‍ഡ് നിരക്കായിരുന്നു ഇന്ന്. കഴിഞ്ഞ മാസം 66 ലെത്തിയിരുന്നു ബാരലിന് എണ്ണ വില. അടുത്തയാഴ്ചയാണ് വിതരണ നിയന്ത്രണം സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള ഒപെക് യോഗം.