ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ എത്തി

ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന പുതിയ ചിത്രം തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകനായി എത്തുന്നത്.

തൊഴില്‍രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മിക്കുന്നത്. ചാന്ദിനി ശ്രീധരനാണ് സിനിമയില്‍ നായികയായി അഭിനയിക്കുന്നത്.

കോഴിക്കോട്ടെ പയ്യോളിയാണ് സിനിമയുടെ ലൊക്കേഷന്‍. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വ ലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്.

Theevandi Motion Poster

Theevandi Motion Poster. Tovino Thomas ,Samyuktha Menon, Suraj Venjaramoodu, Surabhi Lakshmi Fellini Tp Vini Viswa Lal

Posted by August Cinema on 13 ಫೆಬ್ರವರಿ 2018