ആകാംക്ഷയുണര്‍ത്തി നാലാം നമ്പർ ; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം നാളെ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ മുംബൈയിലാണ് ടീം പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ചാണ് എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തെരഞ്ഞെടുക്കുക.

നാലാം നമ്ബര്‍ ബാറ്റ്സ്മാന്‍ ഒഴികെ ടീമിലെ മിക്ക സ്ഥാനങ്ങളും നേരത്തേ തന്നെ ഉറപ്പായതാണ്. അംബാട്ടി റായ്‌ഡു, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് നാലാം നമ്ബര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും
വെയ്ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുക.