ആംബുലൻസ് ഡ്രൈവർ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി മോട്ടോർ ലൈസൻസ്, അഞ്ച് വർഷത്തെ മുൻപരിചയം എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18ന് രാവിലെ പത്തിന് പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാം.
പി.എൻ.എക്സ്.1666/19