അ‍‍ഡ്‍ലെയ്ഡ് ടെസ്റ്റ്‌: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; നാല് വിക്കറ്റ് നഷ്ടമായി

അ‍‍ഡ്‍ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 56 റണ്‍സിന് നാലുവിക്കറ്റെന്ന നിലയിലാണ്. മൂന്നുറണ്‍സെടുത്ത വിരാട് കോഹ്‍ലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

മുരളി വിജയിയുടെ വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മയാണ് പതിനഞ്ച് റണ്‍സോടെയും ചേതേശ്വര്‍ പുജാര 11 റണ്‍സോടെയും ക്രീസിലുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു .അജന്‍ക്യ രഹാനയെയും കെ എല്‍ രാഹുലിനെയും ജോഷ് ഹേസല്‍വുഡ് മടക്കി.