‘അ​വ​ള്‍’ എ​ന്ന​ത് അ​ത്ര മോ​ശം വാക്കല്ല; രേ​ണു രാ​ജി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ

മൂ​ന്നാ​ര്‍: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു രാ​ജി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ. സ​ബ് ക​ള​ക്ട​റെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ള്‍ എ​ന്ന​ത് അ​ത്ര മോ​ശം മ​ല​യാ​ളം വാ​ക്ക​ല്ലെ​ന്നു​മാ​ണ് എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ന്‍റെ സം​സാ​രം ആ​ര്‍​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ല്‍ ഖേ​ദി​ക്കു​ന്നെ​ന്നു പ​റ​ഞ്ഞ എ​സ്. രാ​ജേ​ന്ദ്ര​ന്‍, എം​എ​ല്‍​എ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മാ​ണം ത​ട​യാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ ത​ട​യു​ക​യും മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ സ​ബ് ക​ള​ക്ട​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു എം​എ​ല്‍​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ച്ച​ത്. അ​വ​ള്‍ ഇ​തെ​ല്ലാം വാ​യി​ച്ച്‌ പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വ​ള്… ക​ള​ക്ട​റാ​കാ​ന്‍ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച്‌ ക​ള​ക്ട​റാ​യ​വ​ര്‍​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ.. എ​ന്നി​ങ്ങ​നെ പോ​യി എം​എ​ല്‍​എ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.